കാഞ്ഞങ്ങാട്: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യം അജാനൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തള്ളി. കഴിഞ്ഞ ഒരാഴ്ചക്കിടെയിലാണ് മാലിന്യം തള്ളിയത്. പ്ലാന്റേഷൻ കോർപറേഷന്റെ റബർ തോട്ടത്തിൽ രണ്ടു ഭാഗങ്ങളിലായാണ് മാലിന്യം നിക്ഷേപിച്ചത്.
രാവണീശ്വരം ഹെൽത്ത് സെന്ററിന് സമീപത്തെ രവി ചൗധരിയുടെ പറമ്പിൽ ഒരുലോഡ് മാലിന്യമാണ് കൊണ്ടിട്ടത്. കാഞ്ഞങ്ങാട്ടെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരിലുള്ള ചാക്കുകെട്ടുകളാണ് ഇവിടെ കണ്ടത്.
കൂടാതെ പ്രമുഖ ബാഗ് വിൽപന സ്ഥാപനത്തിന്റെ മാലിന്യവും കൂട്ടത്തിലുണ്ട്. ചില വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യവുമുണ്ട്. പരാതി ലഭിച്ചതായും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.