അ​ൻ​വ​ർ

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് റി​മാ​ൻ​ഡി​ല്‍

ബ​ദി​യ​ടു​ക്ക: സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പാ​ട​ല​ടു​ക്ക​യി​ലെ അ​ന്‍വ​റി​നെ​യാ​ണ് (33) കാ​സ​ര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഒ​മ്പ​താം​ത​രം വി​ദ്യാ​ർ​ഥി​നി​യാ​യ 14 കാ​രി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പെ​ണ്‍കു​ട്ടി സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ കാ​റി​ലെ​ത്തി​യ അ​ന്‍വ​ര്‍ വ​ഴി ചോ​ദി​ച്ചു. പെ​ണ്‍കു​ട്ടി വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​റി​ല്‍നി​ന്നി​റ​ങ്ങി​യ അ​ന്‍വ​ര്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. പെ​ണ്‍കു​ട്ടി അ​വി​ടെ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തു​ക​യും വി​വ​രം പ​റ​യു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് ബ​ദി​യ​ടു​ക്ക പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച​തോ​ടെ കാ​ര്‍ ക​ണ്ടെ​ത്തു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്നാ​ണ് അ​ന്‍വ​റി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Tags:    
News Summary - Youth remanded in case of trying to molest female student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.