ലഹരി മാഫിയ സജീവം: നടപടികളുമായി ചന്തേര ജനമൈത്രി പൊലീസ്


ചെറുവത്തൂർ: ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ചന്തേര ജനമൈത്രി പൊലീസ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ യുവ തലമുറയെ ലക്ഷ്യമാക്കി ലഹരി മാഫിയകളുടെ പ്രവർത്തനം വിപുലമായ സമയത്താണ് ചന്തേര പൊലീസ് ഇത്തരം മാഫിയകൾക്കെതിരെ സ്​റ്റേഷൻ പരിധിയിൽ ശക്തമായ പരിശോധന നടത്തിയത്.

പാൻ മസാല ഉൽപന്നങ്ങൾ നിരോധിച്ച സംസ്ഥാനമായിട്ടും അന്തർ സംസ്ഥാന തൊഴിലാളികളെയും യുവജനങ്ങളെയും സ്കൂൾ വിദ്യാർഥികളെയും ലക്ഷ്യം വെച്ച് വരുന്ന വൻ മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നേറാനാണ് ചന്തേര പൊലീസി​െൻറ തീരുമാനം. പൊതുജനങ്ങളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെയും ക്ലബുകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിർദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.

ചന്തേര ജനമൈത്രി പൊലീസ് നടത്തിയ പരിശോധനയിൽ ഒളവറയിൽനിന്ന് ടി.രമേശൻ എന്നയാളെ 60 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളുമായി അറസ്​റ്റു ചെയ്തു. ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, സബ്​ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, പൊലീസ് ഓഫിസർമാരായ വിനീഷ്, ഗിരീഷ്, ഷൈജു, ബിജു, സുരേഷ് ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - Drug Mafia: Police with action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.