രാഹുൽ വീടിനു മുന്നിൽ

സര്‍ക്കാറി​െൻറ തണലില്‍ ഫുട്​ബാൾ താരം കെ.പി. രാഹുലിന് സ്വന്തം ഭവനം

ചെറുവത്തൂര്‍: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലി​െൻറ വീടെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്​. സംസ്ഥാന സര്‍ക്കാറി​െൻറ നേതൃത്വത്തില്‍ കായിക വകുപ്പി​െൻറ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്.

രാഹുലിന് വീടില്ലെന്ന കാര്യം മനസ്സിലാക്കിയ എം. രാജഗോപാലന്‍ എം.എല്‍.എ സ്‌പോര്‍ട്‌സ് മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതി​െൻറ അടിസ്ഥാനത്തിലാണ്​ വീട് അനുവദിച്ച് കിട്ടിയത്. മിച്ചഭൂമിയിലെ പണിതീരാത്ത വീട്ടില്‍നിന്ന്​ പുതിയ വീട്ടിലേക്ക് രാഹുലും കുടുംബവും ഈമാസം എട്ടിന് താമസം മാറും. പിലിക്കോട് കോതോളിയില്‍ നിർമിച്ച വീടി​െൻറ പാലുകാച്ചല്‍ ചടങ്ങിന് കായികമന്ത്രി ഇ.പി. ജയരാജനെത്തും. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിനായിരുന്നു വീട് നിർമാണ ചുമതല.

2018 ഏപ്രില്‍ ഒന്നിന് കേരളം സന്തോഷ്​ ട്രോഫി നേടിയപ്പോള്‍ ടീമിലെ മിന്നും താരമായി മാറിയ രാഹുലി​െൻറ വീടില്ലാത്ത സങ്കടങ്ങള്‍ വിവിധ മാധ്യമങ്ങൾ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ചീമേനി മിച്ചഭൂമിയിലെ പണി തീരാത്ത കൊച്ചുവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ജന്മസ്ഥലമായ പിലിക്കോട് കോതോളിയില്‍ അഞ്ച് സെൻറ്​ സ്ഥലത്താണ് ഇപ്പോള്‍ വീടൊരുക്കിയത്.

നിര്‍ണായക മത്സരത്തില്‍ ബംഗാളിനെതിരെ നേടിയ ഒരു ഗോള്‍ ഉള്‍പ്പെടെ നാല് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് അന്ന് രാഹുല്‍ സന്തോഷ് ട്രോഫിയിലെ മിന്നുംതാരമായത്. ഇതിനെതുടര്‍ന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലിയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് രാഹുല്‍ പ്രവേശിച്ചത്. ആലംപാടി ഗവ. ഹൈസ്‌കൂളില്‍ ക്ലര്‍ക്ക് ആയാണ് നിയമനം. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായ ചടങ്ങ് മാത്രമാണ് ഗൃഹപ്രവേശനത്തിനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.