ഒഴിവുകൾ ആയിരത്തിലേറെ, ജല അതോറിറ്റിയിൽ മീറ്റർ റീഡർ നിയമനമില്ല

ചെറുവത്തൂർ: വർഷങ്ങളായി ജല അതോറിറ്റിയിൽ മീറ്റർ റീഡറുടെ സ്ഥിരനിയമനമില്ല. ആയിരത്തിലേറെ ഒഴിവുകളുണ്ടായിട്ടും താൽക്കാലിക നിയമനം നടത്തിയാണ് പരിഹാരം കാണുന്നത്. നിലവിൽ 346 സ്ഥിരം തസ്തിക മാത്രമാണ് ജല അതോറിറ്റി അംഗീകരിച്ചിട്ടുള്ളത്. 2702 പേരാണ് താൽക്കാലികാടിസ്ഥാനത്തിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നത്. രണ്ടുവർഷം മുമ്പ് 1050 താൽക്കാലിക നിയമനമാണ് നടന്നത്. കണക്ഷൻ വർധിച്ചതിനെതുടർന്നാണ് റീഡിങ്​ വിവരം ശേഖരിക്കുന്നതിന് ഈ വർഷം ഇരട്ടിയിലേറെ താൽക്കാലിക നിയമനം നടത്തിയത്. നിലവിൽ 54 ലക്ഷം വാട്ടർ കണക്ഷനാണുള്ളത്. നിർമാണത്തിലിരിക്കുന്ന ജൽജീവൻ പദ്ധതികൂടി പൂർത്തീകരിക്കുന്നതോടെ കണക്ഷനുകളുടെ എണ്ണം 60 ലക്ഷത്തിലധികമാകും.

ഒഴിവുകൾ നിരവധിയുണ്ടായിട്ടും സ്ഥിരം തസ്തിക സൃഷ്ടിക്കാനോ പി.എസ്.സി വഴി നിയമനം നടത്താനോ അധികൃതർ തയാറാകുന്നുമില്ല. റാങ്ക് പട്ടിക നിലവിലിരിക്കെതന്നെ വ്യാപകമായി താൽക്കാലിക നിയമനം നടത്തുകയാണ്. 600 ഓളം ഉദ്യോഗാർഥികൾ ഉൾപ്പെട്ട റാങ്ക് പട്ടിക ഇപ്പോൾ നിലവിലുണ്ട്. ഇതിൽ ആകെ 56 പേർക്ക് മാത്രമാണ് നിയമനം നൽകിയത്.

Tags:    
News Summary - meter reader in water authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.