കാഞ്ഞങ്ങാട്: ബാപ്പയോടുള്ള സ്നേഹം മകൾ നൽകിയത് നാട്ടുകാർക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിെന്റ രൂപത്തിൽ. വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ കോലുംങ്കാലിലാണ് മൺ മറഞ്ഞു പോയ ബാപ്പയുടെ ഓർമ്മകൾ മായാതിരിക്കാൻ മകൾ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപിച്ചത്.
മുസ്ലിംലീഗ് മുൻ ബളാൽ പഞ്ചായത്ത് പ്രസിഡന്റും, പൊതു പ്രവർത്തകനും മാലോത്തെ പൗര പ്രമുഖനുമായിരുന്ന സി.എം. ഹസ്സൈനാർ ഹാജിയുടെ മകൾ വിദേശത്തുള്ള റംല അബ്ദുൽ റസാക്കാണ് മലയോര ഹൈവേ കടന്നുപോകുന്ന പാതയിൽ കോലുംങ്കാലിൽ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത്.
ഒന്നരലക്ഷം രൂപ ചെലവിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പഞ്ചായത്തിന്റെകൂടി പിന്തുണയുണ്ട്. തിങ്കളാഴ്ച അസൈനാർ ഹാജിയുടെ കുടുംബങ്ങൾ ഉൾപ്പെടെ പങ്കെടുത്ത സദസ്സിൽ വെച്ച് പ്രസിഡന്റ് രാജു കട്ടക്കയം ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശ്രീജ രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി.സി. രഘുനാഥൻ നായർ, ബിൻസി ജെയിൻ, ടി. അബ്ദുൽ കാദർ, ദേവസ്യ തറപ്പേൽ, മുസ്ലിം ലീഗ് നേതാവ് എ.സി. ലത്തീഫ്, പി.എം. മൂസ, മധു കാര്യോട്ട് ചാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.