കാഞ്ഞങ്ങാട്: നടുറോഡിലെ സംഘർഷത്തിൽ ഏഴുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വെള്ളരിക്കുണ്ട് പുങ്ങംചാലിൽ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ സംഘർഷത്തിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. പുങ്ങംചാൽ പനയംതട്ട സ്വദേശികളായ മധു, സുമേഷ്, സുധീഷ്, മോഹനൻ, ശാന്തി, ശൈലജ, കൃഷ്ണവേണി എന്നിവർക്കെതിരെയാണ് കേസ്. പുങ്ങംചാലിലെ വിജിത്ത് (35), ലക്ഷ്മി (30), ജോർജ് (69) എന്നിവർക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസ്.
30ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന മൺറോഡ് നവീകരിക്കുന്നതിനിടെ ആക്രമിച്ചെന്നാണ് പരാതി. ജീപ്പിൽ കരുതിയ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചതായും രണ്ടാമത് അടിച്ച സമയം ഒഴിഞ്ഞുമാറിയില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.
പ്രതികളുടെ സ്ഥലത്തോടുചേർന്നുള്ള റോഡ് നവീകരിക്കുന്നതിനിടെയായിരുന്നു സംഘർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.