കാഞ്ഞങ്ങാട്: മത്സ്യവിൽപനക്കാരനെ തടഞ്ഞുവെച്ച് അക്രമിച്ച് പരിക്കേൽപ്പിച്ചശേഷം കവർച്ച. മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ആവിക്കരയിലെ നസീർ അബ്ദുൽ റഹ്മാനെയാണ് (43) ആക്രമിച്ചത്. പരിക്കേറ്റ നസീർ അബ്ദുൽ റഹ്മാനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീർ അബ്ദുൽ റഹ്മാൻ ആലയിലെ അജയനിൽ നിന്നും മത്സ്യവ്യാപാരത്തിനു വേണ്ടി കാശ് വാങ്ങിയിരുന്നു.
തുക കൊടുക്കാൻ ബാക്കിയായതിനെ തുടന്നാണ് അക്രമം. സംഭവത്തിൽ അജയൻ, ഭാസി, ദിനേശൻ എന്നിവർക്കെതിരെ ആക്രമണം നടത്തി പരിക്കേൽപ്പിച്ചതിനും കവർച്ചക്കും കേസെടുത്തു. 3,200 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്തതിനാണ് കേസ്. ചതുരക്കിണറിൽ വെച്ചാണ് അക്രമം നടത്തിയത്. നസീറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി കുഞ്ഞാസിയ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.