കാഞ്ഞങ്ങാട്: ചീറ്റക്കാൽ തട്ടിൽ ചെങ്കൽ ക്വാറിയിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു. ഇതിൽ നിറയെ വെള്ളം കാണുന്നതും സമീപത്തെ കോളനിയിലെ വീടുകളിലെ കിണറ്റിൽ ക്വാറിയിലെ ചെമ്മണ്ണ് നീങ്ങാനും തുടങ്ങിയതോടെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടുതലാണ്.
കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ചീറ്റക്കാൽതട്ടിൽ നാല് ഏക്കർ വിസ്തൃതിയിലാണ് ചെങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ഇതിന് മുമ്പും ഇതു പോലുള്ള ഗർത്തം കണ്ടിരുന്നെങ്കിലും അവയൊക്കെ ക്വാറി ഉടമ മണ്ണിട്ട് മൂടുകയാണുണ്ടായത്. ഇപ്പോൾ ഉണ്ടായ ഗർത്തം കണ്ണെത്താ ദൂരത്തോളം വെള്ളം കെട്ടിനിൽക്കുന്ന നിലയിലാണുള്ളത്.
ഗർത്തത്തിൽ വെള്ളം ഒഴുകുന്ന ശബ്ദവും കേൾക്കാം. ഇതും മണ്ണിട്ട് നികത്താനുള്ള ക്വാറി ഉടമയുടെ ശ്രമം വാർഡ് അംഗം കൃഷ്ണ കുമാറിെൻറ നേതൃത്വത്തിൽ തടയുകയും തുടർന്ന് വെള്ളരിക്കുണ്ട് തഹസിൽദാർക്ക് പരാതി നൽകുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ പ്രശാന്ത് വി. ജോസഫ്, വില്ലേജ് അസിസ്റ്റൻറ് രതീഷ്, കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. നാരായണൻ, രാജപുരം എസ്.ഐ ഭാസ്കരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികൃതർ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.