കാഞ്ഞങ്ങാട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ തുടരുന്ന ജില്ല ആരോഗ്യ സ്വാതന്ത്ര്യ സമരപ്പന്തലിന്റെ 500ാം ദിനം ആചരിച്ചു. ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
ഗണേശൻ അരമങ്ങാനം, ജമീല അഹമ്മദ്, ഗോപിനാഥൻ മുതിരക്കാൽ, ഫൈസൽ ചേരക്കാടത്ത്, മുരളീധരൻ പടന്നക്കാട്, ഉമ്മു ഹാനി, ഹരീഷ് ചന്ദ്രൻ കാഞ്ഞങ്ങാട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഹമ്മദ് കിർമാണി, സൂര്യ നാരായണ ഭട്ട്, മുഹമ്മദ് ഈച്ചിലിങ്കാൽ, നാസർ കൊട്ടിലങ്ങാടി, റയീസ ടീച്ചർ, താജുദ്ദീൻ ചേരൈങ്ക, രാമകൃഷ്ണൻ ബേളൂർ, സുഹറ പടന്നക്കാട്, മോഹനൻ ചായോത്ത്, സുധീഷ് പൊയ്നാച്ചി, മുഹമ്മദ് കുഞ്ഞി പടന്നക്കാട് തുടങ്ങിയവർ പങ്കെടുത്തു. നാസർ ചെർക്കളം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.