അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ എ​യിം​സ് കാ​സ​ർ​കോ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ബാ​ന​ർ സ​മ​രം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അമ്മയും കുഞ്ഞും ആശുപത്രി: സർക്കാറിന് താക്കീതായി ബാനർ സമരം

കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രി കറുത്ത തുണിയിട്ട് മൂടിയ ബാനർ സമരം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും തുറക്കാത്ത സാഹചര്യത്തിൽ, എൻഡോസൾഫാൻ ദുരിതബാധിതരായ ബളാന്തോട്ടെ അമ്മയുടെയും മകളുടെയും ഇരട്ട മരണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധ സൂചകമായി കാഞ്ഞങ്ങാട് നഗരത്തിൽ നൂറുകണക്കിന്‌ സമര പോരാളികളുടെ റാലിയും തുടർന്ന് അമ്മയും കുഞ്ഞും ആശുപത്രിമൂടൽ സമരവും സംഘടിപ്പിച്ചത്.

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ബാനർ സമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല അഹമ്മദ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി. ഗോപി, കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർമാർ, അജാനൂർ പഞ്ചായത്ത് മെംബർമാർ, മഹമൂദ് കൈക്കമ്പ, മുസ്‍ലിം ലീഗ് നേതാക്കളായ എ. ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, സി.കെ. റഹ്മത്തുല്ല, ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.കെ. രത്നാകരൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസുഫ് ഹാജി, തീയ മഹാസഭ ജില്ല പ്രസിഡന്റ് പി.സി. വിശ്വംഭരൻ പണിക്കർ, കോട്ടച്ചേരി ബദ്‍രിയ മസ്ജിദ് ഇമാം റഷീദ് മൗലവി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത്ത് മരക്കാപ്പ്, ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ

എം. ഗോപാലൻ, കാസർകോട് ജില്ല എൻഡോസൾഫാൻ വിരുദ്ധ സമരസമിതി ജനറൽ കൺവീനർ കെ.ബി. മുഹമ്മദ് കുഞ്ഞി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ഇസ്മായിൽ ഖബർദാർ, ഫൈസൽ ചേരക്കാടത്ത്, ഹരീഷ് ചന്ദ്രൻ കാഞ്ഞങ്ങാട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശ്രീവിദ്യ പടന്നക്കാട്, അബ്ദുൽ നാസർ പി.കെ. ചാലിങ്കാൽ, സുമിത നീലേശ്വരം എന്നിവർ സംസാരിച്ചു. എയിംസ് കാസർകോട് കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും കോഓഡിനേറ്റർ ടി. ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു.

Tags:    
News Summary - ammayum kunjum hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.