വർക് ഷോപ് ജീവനക്കാരുടെ പണം കവര്‍ന്ന കേസിൽ പിടിയിൽ

കാഞ്ഞങ്ങാട്: വർക് ഷോപ് ജീവനക്കാരുടെ വിശ്രമമുറിയില്‍നിന്ന് അരലക്ഷം രൂപ കവർന്ന നാടോടി സ്ത്രീയെ പൊലീസ് പിടികൂടി. മാണിക്കോത്ത് ദീപം മോട്ടോര്‍സില്‍ കവര്‍ച്ച നടത്തിയ, ചെറുവത്തൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന മൈസൂരു ഗുണ്ടൽപേട്ടിലെ ശിവകാമിയെയാണ് (28) പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ദീപം മോട്ടോര്‍സില്‍ മോഷണം നടന്നത്. വർക് ഷോപ്പിന്റെ മുകള്‍നിലയിലെ വിശ്രമമുറിയിലാണ് തൊഴിലാളികളും ഉടമയും വസ്ത്രങ്ങള്‍ അഴിച്ചുവെക്കാറുള്ളത്.

അഞ്ചുവയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയുമായി വർക് ഷോപ്പിലെത്തിയ യുവതി, സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഒടയംചാൽ സ്വദേശി വിനോദ് അഴിച്ചുവെച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന 46000ത്തോളം രൂപയും ജീവനക്കാരായ പ്രഫുല്‍ ചേറ്റുകുണ്ട്, ഗിരീഷ് മൂലക്കണ്ടം എന്നിവരുടെ 4000ത്തോളം രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്ഥാപനത്തിനകത്തെ സി.സി.ടി.വി കാമറയില്‍നിന്നാണ് സ്ത്രീ, പണം മോഷ്ടിക്കുന്ന ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നൽകി.

പൊലീസ് നഗരത്തിലെ കാമറകള്‍ മുഴുവന്‍ പരിശോധിച്ചപ്പോള്‍ മാണിക്കോത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓട്ടോയില്‍ കയറിപ്പോകുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ ചെറുവത്തൂര്‍ ഭാഗത്തെ സി.സി.ടി.വികളില്‍നിന്നും ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും തിരിച്ചറിയുകയും ചെറുവത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് പിടികൂടുകയും ചെയ്തത്.

Tags:    
News Summary - Arrested for stealing money from workshop employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.