കാഞ്ഞങ്ങാട്: വനത്തിൽനിന്ന് വെള്ളമെടുക്കുന്ന പൈപ്പ് നീക്കാൻ ആവശ്യപ്പെട്ട കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം. മാലോത്ത് മഞ്ചുച്ചാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കർണാടക വനംവകുപ്പിന്റെ മഞ്ചുച്ചാൽ സെക്ഷൻ മൈക്ക ബീറ്റ് ഫോറസ്റ്റർ എള്ളുക്കൊച്ചിയിലെ കെ.കെ. ഗിരീഷ് (58), ബാഗ മണ്ഡലം റേഞ്ച് ബീറ്റ് ഫോറസ്റ്റർ ആർ.ജി. റഫീഖ് എന്നിവരെയാണ് ആക്രമിച്ചത്.
മാലോത്ത് പനക്കൽ ഹൗസിലെ സണ്ണി പനക്കലിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. റഫീഖിനെ റബർ കത്തികൊണ്ട് കുത്താൻ ശ്രമിക്കുമ്പോൾ ഗിരീഷ് തടയുകയായിരുന്നു. പിന്നാലെ സണ്ണി അരയിൽ തൂക്കിയിട്ട വാക്കത്തികൊണ്ട് റഫീക്കിന്റെ ഇടതുകൈയിൽ വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതും തടഞ്ഞപ്പോൾ നഖംകൊണ്ട് മാന്തിപരുക്കേൽപ്പിച്ചുവെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.