കാഞ്ഞങ്ങാട്: കടൽത്തീരത്ത് പന്തുകളിക്കുന്നതിനിടെ കടൽച്ചുഴിയിൽപെട്ട് മരിക്കുന്നത് ഒരു വർഷത്തിനുള്ളിൽ രണ്ടു വിദ്യാർഥികൾ. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആദ്യ അപകടം. ബല്ലാ കടപ്പുറം വടകരമുക്കിലെ സക്കറിയയുടെ മകൻ അജ്മലാണ് (14) ഏപ്രിലിൽ കടലിനടുത്തുള്ള വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കടൽത്തീരത്ത് കാൽപന്തു കളിക്കുന്നതിനിടെ ചുഴിയിൽപെട്ട് കാണാതാവുകയായിരുന്നു.
അജ്മൽ ഉൾപ്പെടെ ആറു പേരാണ് തീരത്ത് വൈകീട്ടോടെ പന്തുകളിക്കാനിറങ്ങിയത്. പന്ത് കടലിലേക്ക് തെറിച്ചപ്പോൾ അത് എടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. വൈകീട്ട് വേലിയേറ്റമായതിനാൽ കടൽവെള്ളം ധാരാളമായി ഇറങ്ങിയിരുന്നു. ഇതാണ് പെട്ടെന്ന് ചുഴിയിൽ താഴ്ന്നുപോകാനുണ്ടായ കാരണം.
സമാന അപകടം തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഒഴിഞ്ഞ വളപ്പിലുമുണ്ടായത്. കടലിനടുത്തുള്ള വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരുന്നു. വെള്ളക്കെട്ടിൽ ചളിയായതിനാൽ താഴോട്ട് പോവുകയായിരുന്നു.
10 വയസ്സിനു താഴെയുള്ള കുട്ടികളാണ് കടലിനടുത്ത് കളിക്കാൻ വരുന്നതിൽ കൂടുതലും. പന്ത് അടിച്ചുകയറ്റി കടലിലേക്ക് ചാടിക്കളിക്കുകയാണ് പതിവ്. മത്സ്യവകുപ്പിെൻറ കീഴിൽ ഗോവയിൽനിന്നു കടലിൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച 10 പേരും കഴിഞ്ഞ ഏപ്രിലിൽ സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.