കാഞ്ഞങ്ങാട്: മഡിയനിൽ കുറ്റൻ മരം കടപുഴകി. റോഡിനു കുറുകെ വീണു ഒഴിവായത് വൻ ദുരന്തം. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. മണിക്കൂറുകളോളം റൂട്ടിൽ ഗതാഗതതടസ്സമുണ്ടായി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. നസറുദ്ദീന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി മരം മുറിച്ചുനീക്കി.
നാല് ചെയിൻസോ ഉപയോഗിച്ച് രണ്ടു മണിക്കൂറോളം നീണ്ട പ്രയത്നത്തെ തുടർന്നാണ് മരം മുറിച്ചത്. സിവിൽ ഡിഫൻസും നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും അഗ്നിരക്ഷാ സേനക്കൊപ്പമുണ്ടായിരുന്നു. കൂറ്റൻ തടിക്കഷ്ണങ്ങൾ ക്രെയിനിന്റെ സഹായത്തോടുകൂടിയാണ് നീക്കിയത്. സ്വകാര്യ ഗ്യാസ് പൈപ്പിടുന്നതിനായി കുഴിയെടുത്തതിനെ തുടർന്ന് വേരറ്റതിനാലാണ് മരം കടപുഴകി വീഴാൻ കാരണമെന്ന് കരുതുന്നു.
വാഹന ഗതാഗതം കുറവായ സമയത്തായതിനാൽ വലിയ അപകടം ഒഴിവായി. ഹോസ്ദുർഗ് പൊലീസെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കോട്ടച്ചേരി, മാണിക്കോത്ത് ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.വി. മനോഹരൻ, ഓഫിസർമാരായ രാജൻ തൈവളപ്പിൽ, ഇ.ടി. മുകേഷ്, എച്ച്.
ഉമേഷ്, അനിൽകുമാർ, അനന്ദു, അനിലേഷ്, ഹോംഗാർഡ് സന്തോഷ് കുമാർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ പി.പി. പ്രദീപ് കുമാർ, സുരേഷ് ബാബു, ഷാലു, അബ്ദുൽ സലാം, കെ. രതീഷ് ആംബുലൻസ് ഡ്രൈവർമാരായ റിഷാദ്, രോഹിത് നാട്ടുകാരായ നസിം, ജെസിർ എന്നിവർ ചേർന്ന് മരം മുറിച്ചു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.