കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെച്ചൊല്ലി അടിയോടടി. ഒടുവില്‍ എട്ടോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന കുടജാദ്രി, അല്‍മാസ് ബസുകളിലെ ജീവനക്കാരാണ് മൂന്നുതവണയായി ഏറ്റുമുട്ടിയത്.
ബുധനാഴ്ച രാവിലെ 11ഓടെ കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡില്‍ സമയത്തെച്ചൊല്ലി ഇരുബസിലെയും ജീവനക്കാര്‍ തമ്മില്‍ ആദ്യ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയില്‍ കുടജാദ്രി ബസിലെ ജീവനക്കാര്‍ അല്‍മാസിലെ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. മറ്റ് ബസ് ജീവനക്കാര്‍ ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് അയക്കുകയും ചെയ്തു.
തങ്ങളെ കൈയേറ്റം ചെയ്ത കുടജാദ്രി ബസ് ജീവനക്കാരെ ഉച്ചകഴിഞ്ഞ് പാണത്തൂര്‍ ബസ് സ്റ്റാൻഡില്‍വെച്ച് അല്‍മാസിലെ ജീവനക്കാര്‍ തിരിച്ച് കൈയേറ്റം ചെയ്തു. സംഭവമറിഞ്ഞ് രാജപുരം പൊലീസ് സ്ഥലത്തെത്തുകയും ബസില്‍ യാത്രാക്കാരുള്ളതിനാല് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞുവിടുകയും ചെയ്തു.
പാണത്തൂരില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുവരുകയായിരുന്ന അല്‍മാസ് ബസിനെ കുടജാദ്രി ബസിെൻറ ഉടമയുടെ നാടായ അട്ടേങ്ങാനത്തുവെച്ച് ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിലാണ് അല്‍മാസ് ബസ് ജീവനക്കാരുടെ പരാതിയില്‍ കുടജാദ്രി ബസ് ഉടമയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രിയേഷ്, ഹരി തുടങ്ങി എട്ടോളം പേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.