തുണിക്ക​ട ക​ത്തി​ന​ശി​ച്ചു; അ​ഞ്ചു ല​ക്ഷ​ം രൂപയോളം ന​ഷ്ടം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ തുണിക്ക​ട ക​ത്തി​ന​ശി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പെ​ട്രോ​ൾ പ​മ്പി​ന് പി​റ​കു​വ​ശ​ത്തെ റ​ഹ്മ​ത്ത് കോം​പ്ല​ക്സി​ലു​ള്ള പ​ർ​ദ സെ​ന്‍റ​ർ എ​ന്ന ക​ട​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ർ​ധ രാ​ത്രി 12.45 മ​ണി​ക്കാ​ണ് അ​പ​ക​ടം. അഗ്നിരക്ഷാ സേനയും സ​മീ​പ​മു​ണ്ടാ​യ​വ​രും ചേ​ർ​ന്ന് ഷ​ട്ട​റും ഗ്ലാ​സും ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​ഗ്നി​ര​ക്ഷ പ്ര​വ​ർ​ത്ത​ക​ർ തീ ​കെ​ടു​ത്തി​യ​ത്. ആ​വി​ക്ക​ര ഗാ​ർ​ഡ​ർ വ​ള​പ്പി​ലെ ഗാ​യ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് പ​ർ​ദ -ടൈ​ല​റി​ങ് സ്ഥാ​പ​നം. വ​സ്ത്ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, ക​മ്പ്യൂ​ട്ട​ർ, ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചാ​മ്പ​ലാ​യി. ഇ​ൻ​വർ​ട്ട​റി​ൽ​നി​ന്ന് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യ​താ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​ഞ്ചു ല​ക്ഷ​ത്തോ​ളം ന​ഷ്ടം ക​രു​തു​ന്നു. തൊ​ട്ട​ടു​ത്ത അ​ക്ഷ​യ സെ​ന്‍റ​റി​ലേ​ക്ക് തീ​പ​ട​രും മു​മ്പ് കെ​ടു​ത്താ​നാ​യി. മ​റ്റു ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​യി.

Tags:    
News Summary - Cloth-Shop-Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.