കാഞ്ഞങ്ങാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പത്ത് വർഷം പൂർത്തിയാക്കിയ സി.ഡി.എസ് അംഗത്തിന് സഹപ്രവർത്തകർ നൽകിയത് വികാരനിർഭര യാത്രയയപ്പ്. തൊഴിലുറപ്പിലെ സഹപ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയത് സ്വർണ മാല. സ്വർണാഭരണത്തോടൊപ്പം മറ്റു ഉപഹാരങ്ങൾ ഏറ്റുവാങ്ങിയപ്പോഴേക്കും കണ്ണീർ പൊഴിഞ്ഞു.
മടിക്കൈ പഞ്ചായത്ത് ഒന്നാം വാർഡ് സി.ഡി.എസ് അംഗം പി. ഗിരിജക്കാണ് വാഴക്കോട്ടെ തൊഴിലുറപ്പ് തൊഴിലാളികൾ സമ്മാനമായി സ്വർണ ചെയിനും ഉപഹാരവും നൽകി യാത്രയയപ്പ് നൽകിയത്.
സി.ഡി.എസിലെ തെൻറ സഹപ്രവർത്തകരെ ഒരുമയോടെ കൂടെനിർത്തുന്നതിൽ ഗിരിജ മുഖ്യ പങ്കുവഹിച്ചിരുന്നു. പാട്ടിയമ്മ പുല്ലൂർ വീട് അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പ്രസാദ് ചുമലി, ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് മണ്ഡലം ജന. സെക്രട്ടറി കെ. മോഹനൻ, ബി.ജെ.പി ബൂത്ത് പ്രസിഡൻറ് സി. കുമാരൻ, സെക്രട്ടറി പി.മോഹനൻ, ചന്ദ്രൻ കക്കട്ടിൽ, വാർഡ് സി.ഡി.എസ് ബിജി ബാബു എന്നിവർ സംസാരിച്ചു. ശാരദ ചാപ്പയിൽ സ്വാഗതവും ബേബി കക്കട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.