കാഞ്ഞങ്ങാട്: ഇടത് സര്‍ക്കാറിനുള്ള ജനങ്ങളുടെ അംഗീകാരമാണ് 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'യുടെ വിജയമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഒരാഴ്ചയായി നടന്ന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാഞ്ഞങ്ങാട് നഗരസഭ വൈസ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, എ.ഡി.എം എ.കെ. രമേന്ദ്രന്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ, ബി.ആര്.ഡി.സി എം.ഡി ഷിജിത്ത് പറമ്പത്ത്, നഗരസഭ സ്ഥിരംസമിതി ചെയര്മാന് പി. അഹമ്മദലി, ഫിനാന്‍സ് ഓഫിസര്‍ എന്‍. ശിവപ്രകാശന്‍ നായര്‍, ജില്ല വ്യവസായ കേന്ദ്രം ഡയറക്ടര്‍ കെ. സജിത്ത്കുമാര്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സൻ കെ.വി. മായാകുമാരി, കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് തുടങ്ങിയവര്‍ സംസാരിച്ചു. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. മേളയിലെ വിവിധ സ്റ്റാളുകളില്‍ നിന്ന് തിരഞ്ഞെടുത്ത സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
64626.52 ചതുരശ്ര അടിയില്‍ 170 സ്റ്റാളുകളാണ് മേളയുടെ ഭാഗമായി അലാമിപ്പള്ളിയില്‍ ഒരുക്കിയത്. ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവയായിരുന്നു മേളയില്‍ സന്ദര്‍ശകരെ കാത്തിരുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയ കേന്ദ്രത്തിന്റെ നിരവധി സേവനങ്ങള്‍, പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, ആധാറില്‍ മേല്‍വിലാസം തിരുത്തല്‍, ഇ-ആധാര്‍, ആധാറില്‍ ജനന തീയതി തിരുത്തല്‍, ആധാറില്‍ മൊബൈല്‍ നമ്പര്‍ മാറ്റുക, ആധാറില്‍ ബയോമെട്രിക് അപ്ഡേഷന്, ആധാറില്‍ ഫോട്ടോ മാറ്റിക്കൊടുക്കല്‍, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ അപേക്ഷ തുടങ്ങിയവ ഒരു കുടക്കീഴില് ലഭ്യമാക്കിയത് പൊതുജനങ്ങള്‍ക്ക് സുവര്‍ണാവസരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.