യു.കെയിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴു ലക്ഷം തട്ടി

കാഞ്ഞങ്ങാട്: യു.കെയിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ഇടുക്കി വന്നപ്പുറം സ്വദേശിനി അന്നമരിയ ജോയിയുടെ (31) പരാതിയിൽ തിരുവനന്തപുരത്തെ അൽഫ മരിയ ഇൻറർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എം.ഡി റോജർ, ജീവനക്കാരായ അജു തോമസ്, സാക്ക് റസ്, ആകാശ് എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

ചിറ്റാരിക്കാലിലെ ബാങ്ക് അക്കൗണ്ടിൽ നിന്നുമുൾപ്പെടെയാണ് യുവതി കഴിഞ്ഞ ഒരു വർഷത്തിനിടെ 7,26, 465 രൂപ അയച്ചുകൊടുത്തതെന്ന് പരാതിയിൽ പറഞ്ഞു. യു.കെ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പ്രവേശനം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് പരാതി.

Tags:    
News Summary - extorting money from the young woman by offering her higher studies in the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.