കെ.​എ​സ്.​ആ​ർ.​ടി.​സി

ബ​സ് സ​ർ​വിസ്

സം​ബ​ന്ധി​ച്ച വ്യാ​ജ പോ​സ്റ്റ്

കെ.എസ്.ആർ.ടി.സി ബസ് സർവിസ് സംബന്ധിച്ച് വ്യാജ പ്രചാരണം

കാ​ഞ്ഞ​ങ്ങാ​ട്: കെ.​എ​സ്. ആ​ർ.​ടി.​സി കാ​സ​ർ​കോ​ടു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് പാ​ണ​ത്തൂ​ർ വ​ഴി മൈ​സൂ​രു​വി​ലേ​ക്ക് സൂ​പ്പർ ഫാ​സ്റ്റ് ബ​സ് സ​ർ​വി​സ് തു​ട​ങ്ങി​യെ​ന്ന വ്യാ​ജ​ പ്ര​ച​ാര​ണം. ബ​സി​ന്‍റെ സ​മ​യ​വും ഫോ​ട്ടോ​യും വെ​ച്ചു​ള്ള അ​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​വു​ക​യാ​ണ്. രാ​വി​ലെ 6. 15ന് ​കാ​സ​ർ​കോ​ട് ഡി​പ്പോ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് പാ​ണ​ത്തൂ​ർ വ​ഴി മൈ​സൂ​രു​വി​ലേ​ക്ക് പോ​കു​ന്നു​വെ​ന്നാ​ണ് അ​റി​യി​പ്പ്. തി​രി​ച്ച് 2 .30ന് ​മൈ​സൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട രാ​ത്രി 9.40ന് ​കാ​സ​ർ​കോ​ട് ഡി​പ്പോ​യി​ൽ എ​ത്തു​മെ​ന്നു കൂ​ടി അ​റി​യി​പ്പു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം ഒ​രു സ​ർ​വി​സ് ഇ​ല്ലെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി കാ​സ​ർ​കോ​ട് ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​റി​യി​പ്പ് ക​ണ്ട് പ​ല​രും ഡി​പ്പോ​യി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ടു വ​രുക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Fake propaganda about KSRTC bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.