മാ​ലി​ന്യക്കൂമ്പാ​രം നി​റ​ഞ്ഞ ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്പെ​ഷ​ൽ സ്കൂ​ൾ റോ​ഡ് ക​ർ​മ​സം​ഘം പാ​ല​ക്ക​ത്ത​ട്ട് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കു​ന്നു

മാ​ലി​ന്യം കു​മി​യു​ന്നു; പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ

കാ​ഞ്ഞ​ങ്ങാ​ട്: മാ​ലി​ന്യം കു​മി​യു​മ്പോ​ൾ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്പെ​ഷ​ൽ സ്കൂ​ൾ കാ​ട്ടു​കു​ള​ങ്ങ​ര​യി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് മാ​ലി​ന്യം. കാ​ട്ടു​കു​ള​ങ്ങ​ര​യി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ പ്ര​ദേ​ശ​മാ​ണി​വി​ടം.

പ​രി​സ​ര​വാ​സി​ക​ളും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​ണ്ട്. ക​ർ​മ​സം​ഘം പാ​ല​ക്ക​ത്ത​ട്ട് നി​ര​വ​ധി ത​വ​ണ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ർ​മ​സം​ഘം ശു​ചീ​ക​ര​ണ​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി.

റോ​ഡി​ന്റെ ഇ​രു​വ​ശ​വും വൃ​ത്തി​യാ​ക്കി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണി​വി​ടെ.

Tags:    
News Summary - Garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.