കാഞ്ഞങ്ങാട്: പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ കവർന്ന അന്തർ സംസ്ഥാന തൊഴിലാളിയെ മണിക്കൂറുകൾക്കകം ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്ക നരമ്പിലം കണ്ടത്ത് തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. നരമ്പിലം കണ്ടത്തെ ടി.വി. കൃഷ്ണന്റെ ഭാര്യ കുഞ്ഞാണിയുടെ (66) വീട്ടിലാണ് തിങ്കളാഴ്ച 11നും 11.30നും ഇടയിൽ കവർച്ച നടന്നത്. കിടപ്പുമുറിയിൽ കയറി ഷെൽഫിൽ സൂക്ഷിച്ചിരുന്ന 1,12,000 രൂപ വിലവരുന്ന രണ്ടര പവന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്.
രാവിലെ പറമ്പിലെ കാട് വെട്ടിത്തെളിക്കാനെത്തിയ ഹിന്ദി സംസാരിക്കുന്ന ആളാണ് കവർച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി കുഞ്ഞാണി പൊലീസിനോട് പറഞ്ഞിരുന്നു. ബേഡകം പൊലീസ് കേസെടുത്ത് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത് ഗൃഹനാഥ കണ്ടത് തുണയായി. ഉത്തർപ്രദേശ് സ്വദേശി സൂരാജാണ് (26) അറസ്റ്റിലായത്. പ്രതിയുടെ അരയിൽ ഒളിപ്പിച്ച നിലയിൽ സ്വർണമാല കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.