കാ​ഞ്ഞ​ങ്ങാ​ട്ട് ആ​ക്രി​ക്ക​ടയി​ൽ നി​ന്ന് പോ​ലീ​സ് ബൈ​ക്കു​ക​ൾ പി​ടി​കൂ​ടു​ന്നു

ബൈക്കുകൾ പൊളിച്ചുവിൽക്കുന്ന സംഘം സജീവം; ആക്രിക്കടയിൽനിന്ന് രണ്ട് വാഹനങ്ങൾ പിടികൂടി

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽപന നടത്തുന്ന സംഘം കാഞ്ഞങ്ങാട്ട് സജീവം. മോഷണം പോയ മൂന്ന് മോട്ടോർ ബൈക്കുകൾ ആക്രിക്കടയിൽനിന്ന് കണ്ടെത്തി. സ്ഥാപനങ്ങൾക്കു മുന്നിലും റോഡരികിലും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച ശേഷം ആക്രിക്കടയിൽ എത്തിച്ച് പൊളിച്ചു വിൽപന നടത്തുകയാണ് സംഘത്തിന്റെ രീതി.

കഴിഞ്ഞദിവസം മോഷണംപോയ രണ്ട് മോട്ടോർ ബൈക്കുകൾ ആറങ്ങാടി കൂളിയങ്കാലിൽനിന്നും പൊലീസും വാഹനത്തിെന്റ ഉടമയും ചേർന്ന് കണ്ടെത്തി. പാണത്തൂർ സ്വദേശി അബ്ദുൽ റഹ്മാെന്റ ഉടമസ്ഥതയിൽ പുതിയ കോട്ടയിലുള്ള പഴയ മോട്ടോർ ബൈക്ക് വാഹന വിൽപന സ്ഥാപനത്തിൽ നിന്നും രണ്ടു മോട്ടോർ ബൈക്കുകളാണ് ഒരാഴ്ചക്കിടെ മോഷണം പോയത്.

കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ബൈക്ക് മോഷണം പോയി. പുതിയ കോട്ടയിൽനിന്നും റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം പോയ മോട്ടോർ ബൈക്കുകളാണ് ആക്രിക്കടയിൽ നിന്നും കണ്ടെത്തിയത്. മാണിക്കോത്തുനിന്നും മോഷണം പോയ മറ്റൊരു മോട്ടോർബൈക്ക് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആക്രിക്കടയിൽ നിന്നും കഴിഞ്ഞ ദിവസം ഉടമസ്ഥൻ പിടികൂടിയിരുന്നു.

Tags:    
News Summary - group that dismantles and sells bikes is active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.