പ്ലാസ്റ്റിക് മുക്തനഗരമായ കാഞ്ഞങ്ങാട് കണ്ടോ

കാഞ്ഞങ്ങാട്: ജില്ല പരിസ്ഥിതി സമിതി പ്രവർത്തകർ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന് മീൻ മാർക്കറ്റ് വഴിയും നയാ ബസാർ വഴിയും ശുചിത്വം കണ്ടു പഠിക്കാൻ യാത്ര ചെയ്തപ്പോൾ കണ്ട കാഴ്ചകൾ കൗതുകകരം. മീൻ മാർക്കറ്റിൽ നിന്നും ഉൾപ്പെടെ അഴുക്ക് ജലം ഒഴുക്കിവിടുന്നത് സ്റ്റേഷൻ റോഡിലേക്കാണ്. ഇരുവശത്തേക്ക് വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാർ മാറിയില്ലെങ്കിൽ മലിനജലത്തിൽ കുളിക്കേണ്ടിവരും.

നയാബസാർ റെയിൽവേ സ്റ്റേഷൻ റോഡരികിലും ഇന്ത്യൻ കോഫി ഹൗസിന് പടിഞ്ഞാറു വശവും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പാതിവാണ്. കത്തിക്കരിഞ്ഞ പ്ലാസ്റ്റിക് ചാക്ക് കെട്ടുകളും പ്ലാസ്റ്റിക് മാലിന്യചാക്ക് കെട്ടുകളും പല സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞതും ഇവിടെ കാണാം.മത്സ്യമാർക്കറ്റ് പരിസരവും റെയിൽവേ സ്റ്റേഷൻ റോഡരികിലുള്ള മലിനജല ചാലുകളും രോഗ വിതരണകേന്ദ്രമായി മാറിയിരിക്കുന്നു.നയാ ബസാറിന്റെ പടിഞ്ഞാറുഭാഗം ആർക്കും എപ്പോൾ എവിടെ വേണമെങ്കിലും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാവുന്ന ഇടമായി മാറി.

Tags:    
News Summary - Have you seen Kanhangad, a plastic-free city?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.