വീട്​ കുത്തിത്തുറന്ന്​ മോഷണം: പൊലീസ്​ അന്വേഷണം ഊർജിതം

കാഞ്ഞങ്ങാട്​: മാവുങ്കാൽ കല്യാൺ റോഡിൽ വീട്​ കുത്തിത്തുറന്ന്​ ആറ്​ ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്​ത കേസിൽ ഹോസ്​ദുർഗ്​ പൊലീസ്​ അന്വേഷണം ഉൗർജിതമാക്കി. മാവുങ്കാൽ കല്യാൺറോഡ്​ അമൃത സ്​കൂളിന്​ സമീപത്തെ പ്രവാസി പ്രസാദി​െൻറ വീട്ടിലാണ്​ വെള്ളിയാഴ്​ച രാത്രി മോഷണം നടന്നത്​.

പ്രസാദി​െൻറ ഭാര്യ മകനെയും കൊണ്ട്​ ആശുപത്രിയിൽപോയി ശനിയാഴ്​ച രാവിലെ തിരിച്ചെത്തിയപ്പോഴാണ്​ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്​.

അലമാരയിൽ സൂക്ഷിച്ച ആറ്​ ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ്​ മോഷണം പോയത്​. പൊലീസ്​ ഡോഗ്​സ്​ക്വാഡും വിരലടയാള വിദഗ്​ധരും കഴിഞ്ഞ ദിവസം തന്നെ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വരുംദിവസങ്ങളിൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടുപോവുക.

Tags:    
News Summary - Home burglary: Police probe intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.