കേസ് പിൻവലിക്കാൻ വീട്ടമ്മയെ ഭീഷണിപ്പെടുത്തി: പൊലീസുകാരനെതിരെ കേസ്

കാ​ഞ്ഞ​ങ്ങാ​ട്: കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്. വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ​യാ​ണ് ഇ​തേ വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ത്ത​ത്.

ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​യും ക​ണ്ണൂ​ർ എ.​ആ​ർ ക്യാ​മ്പി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റു​മാ​യ പ്ര​ദീ​പ​നെ​തി​രെ​യാ​ണ് ഹോ​സ്​​ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ വീ​ട്ട​മ്മ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

നേ​ര​ത്തെ ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സു​കാ​ര​ൻ ജ​യി​ലി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് വീ​ണ്ടും സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​വി​ലെ 7.45 ന് ​ത​ട്ടു​ക​ട​യി​ലെ​ത്തി​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ​ത്തെ കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

അ​ശ്ലീ​ല ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സ്ത്രീ​യു​ടെ വീ​ട്ടി​ലെ​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ദീ​പ​ൻ ഒ​രാ​ഴ്ച മു​മ്പാ​ണ് ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ക​യാ​ണി​പ്പോ​ൾ.

Tags:    
News Summary - Housewife threatened to withdraw case-Case against policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.