കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് 19 മുന്നണിപ്പോരാളികൾക്കുള്ള കോവാക്സിൻ രണ്ടാം ഡോസ് മാർച്ച് 15 മുതൽ നൽകി തുടങ്ങുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഇതിനായി ജില്ല ആശുപത്രി, കാഞ്ഞങ്ങാട്, ജനറൽ ആശുപത്രി, കാസർകോട്, താലൂക്ക് ആശുപത്രി ബേഡഡുക്ക, സാമൂഹികാരോഗ്യ കേന്ദ്രം, ബദിയടുക്ക, കുമ്പള, കുടുംബാരോഗ്യ കേന്ദ്രം ചിറ്റാരിക്കൽ, ഉദുമ എന്നീ ഏഴ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 28 വരെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി മുൻകൂട്ടി നിശ്ചയിക്കുന്ന വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നത്.
ഫെബ്രുവരി 12ന് ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ച മുന്നണിപ്പോരാളികൾ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിനായി മാർച്ച് 15ന് ഈ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.