കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ക്വട്ടേഷന്‍ ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി അമ്പലത്തറ മൂന്നാം മൈലിലെ രാജേന്ദ്ര പ്രസാദിനെ (27) േഹാസ്ദുര്‍ഗ് കോടതി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മുകേഷ്, ദാമോദരന്‍, അശ്വിന് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിന് പിറകുവശത്തെ എച്ച്.ആര്. ദേവദാസിെൻറ വീട്ടിലാണ് ആക്രമണം നടന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം ഭാര്യ ലളിതയെയും മർദിച്ചതിനുശേഷം ഇവരുടെ ദേഹത്തുണ്ടായ ആഭരണങ്ങള്‍ സംഘം ഊരിയെടുക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങളും സംഘം കവര്‍ന്നു. ഇതിനുശേഷം പുറത്ത് നിര്‍ത്തിയിട്ടിയിരുന്ന ഇന്നോവ ക്രിസ്റ്റ കാറും സംഘം കൊണ്ടുപോയി. 40,64,000 രൂപയുടെ നഷ്ടമുണ്ടായതായി ദേവദാസ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ദേവദാസിെൻറ വീട്ടില്‍ ഡോഗ് സ്ക്വാഡ് സംഘം എത്തി പരിശോധന നടത്തി.
ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ വീടുകയറി ആക്രമിച്ചതിനും കൊള്ളയടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഭൂമിയിടപാടുമായി സംബന്ധിച്ചുള്ള പ്രശ്നമാണ് അക്രമത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.