കാഞ്ഞങ്ങാട്: ഒറ്റ വേനൽമഴയിൽ തന്നെ കാഞ്ഞങ്ങാട് നഗരം പുഴയായി മാറി. കെ.എസ്.ടി.പി റോഡ് നിർമാണത്തോടൊപ്പം ആധുനിക രീതിയിൽ പണികഴിപ്പിച്ച ഓടയിലേക്ക് റോഡിൽ നിന്ന് വെള്ളം കടന്നുപോകാത്തതാണ് നഗരത്തെ വെള്ളത്തിൽ മുക്കുന്നത്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് സമീപത്ത് സജീഷ ഓട്ടോസ്റ്റാൻഡ് കഴിഞ്ഞദിവസം വൈകീട്ടുണ്ടായ വേനൽമഴയിൽ പൂർണമായും വെള്ളത്തിലായി.
ഇതേ അവസ്ഥയാണ് നഗരത്തിന്റെ പല ഭാഗത്തും. കാലവർഷം പടിവാതിക്കൽ എത്തിനിൽക്കെ ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും പരാതി ഉയർത്തിയിട്ടുണ്ട്. മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതുമൂലം വലിയ ദുരിതമാണ് ഇവർ അനുഭവിക്കുന്നത്.
റോഡിന്റെ ഇരുഭാഗങ്ങളിലും വലിയ ഓടകൾ ഉണ്ടെങ്കിലും ഇതിലേക്ക് മഴവെള്ളം കടന്നുപോകുന്നില്ല. മാലിന്യങ്ങൾ ഓടയിൽ കുമിഞ്ഞുകൂടിയതും അഴുക്കുജലം ഓടയിലേക്ക് കടത്തിവിടുന്നതുമാകാം മഴവെള്ളം പോകാൻ തടസ്സമാകുന്നതെന്ന് കരുതുന്നു. മഴ ശക്തമാകുന്നതോടെ നഗരം പൂർണമായും വെള്ളത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.