കാഞ്ഞങ്ങാട്: ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ മൂന്നാം ദിനം മലയാളികളുടെ ഗാനകോകിലം കെ.എസ്. ചിത്രയുടെ ശബ്ദം കാസർകോടിന്റെ മണ്ണിൽ പുതുവസന്തം തീർത്തു. ആദ്യമായി കാസർകോട്ട് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ചാരിതാർഥ്യത്തിലായിരുന്നു മലയാളത്തിന്റെ വാനമ്പാടി. സംഗീതസംവിധായകൻ എം. രവീന്ദ്രന്റെ പാട്ടോടുകൂടിയായിരുന്നു തുടക്കം. അനശ്വരമായ നിരവധി മലയാളഗാനങ്ങളുടെ പ്രവാഹത്തിൽ ബേക്കലിലെത്തിയ ജനസാഗരം അലിഞ്ഞുചേരുകയായിരുന്നു. പിന്നണിഗായകൻ അഫ്സൽ, പിന്നണിഗായികയും വയലിനിസ്റ്റുമായ രൂപ രേവതി, കെ.കെ. നിഷാദ്, അനാമിക എന്നിവരും ആലാപനത്തിന്റെ പാട്ടൊലിതീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.