അഗ്രി. ന്യൂട്രി ഗാർഡൻ പദ്ധതിക്ക് പനത്തടി പഞ്ചായത്തിൽ തുടക്കമിട്ട് സംഘടിപ്പിച്ച വാർഡുതല പോസ്റ്റർ പ്രകാശനവും സെമിനാറും പഞ്ചായത്തംഗം എൻ. വിൻസെൻറ് ഉദ്ഘാടനം ചെയ്യുന്നു

വീടുകളിൽ കുടുംബശ്രീ ജൈവ കാർഷിക ഉദ്യാനങ്ങൾ; പദ്ധതിക്ക് പനത്തടി പഞ്ചായത്തിൽ തുടക്കം

കാഞ്ഞങ്ങാട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിൽ ജൈവ കാർഷിക പോഷക ഉദ്യാനങ്ങൾ ഒരുക്കുന്നു. ഇതിന്‍റെ ഭാഗമായ അഗ്രി. ന്യൂട്രി ഗാർഡൻ പദ്ധതിക്ക് പനത്തടി പഞ്ചായത്തിൽ തുടക്കമായി. ഓരോ വീടിനും ആവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും ലഭൃമാക്കി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചെറുപനത്തടിയിൽ സംഘടിപ്പിച്ച വാർഡ് തല പോസ്റ്റർ പ്രകാശനവും സെമിനാറും പഞ്ചായത്ത് അംഗം എൻ. വിൻസെൻറ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് വൈസ് പ്രസിഡൻറ് സുബി ബിജു അധ്യക്ഷത വഹിച്ചു. ജില്ല റിസോഴ്സ് ടിം അംഗം സലോമി റോയി ക്ലാസെടുത്തു. ജിൻസി ബിനോയി, കെ. സുശീല എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kudumbashree organic agriculture gardens at Panathadi panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.