കാഞ്ഞങ്ങാട്: കേരള കോൺഗ്രസ് ജില്ല പ്രസിഡൻറിെൻറ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിസ്ഥാനങ്ങൾ രാജിവെക്കുന്നതായി ഒരു വിഭാഗം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനമാനങ്ങൾ മാത്രമാണ് രാജിവെക്കുന്നതെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകരായി തുടരുമെന്നും സംസ്ഥാന നേതൃത്വവുമായി ചർച്ചക്ക് തയാറാണെന്നും നേതാക്കൾ അറിയിച്ചു. ജില്ല വൈസ് പ്രസിഡൻറുമാരായ അലക്സ് പുളിക്കൽ, ഹരിപ്രസാദ് മേനോൻ, ജനറൽ സെക്രട്ടറിമാരായ ജയിംസ് മാരൂർ, സിജി കട്ടക്കയം, ബേബി പന്തല്ലൂർ, ടോമി, സിബി മേക്കുന്നേൽ, രഞ്ജിത് പുളിയേക്കാട്ട്, ജയിംസ് കണിപ്പള്ളി, നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ എം.സി.മാത്യു മാരൂർ (തൃക്കരിപ്പൂർ), ജോസ് നാഗരോലിൽ (കാഞ്ഞങ്ങാട്), ടിമ്മി എലിപ്പുലിക്കാട്ടിൽ (ഉദുമ), കെ.പി.മുനീർ (മഞ്ചേശ്വരം), വനിത കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മായ സജി, കെ.എസ്.സി ജില്ല പ്രസിഡന്‍റ് നിതിൻ ബൈജു, മണ്ഡലം പ്രസിഡന്‍റുമാരായ ശരത് (ബളാൽ), ഒ.എം. ജോർജ്, മനോജ് മാറാട്ടുകുളം (കുറ്റിക്കോൽ), റിജോ (ചെറുവത്തൂർ), ഷൈജു ജോസഫ് (കിനാനൂർ-കരിന്തളം) എന്നിവരാണ് രാജിവെച്ചത്. യു.ഡി.എഫിനെ ഒറ്റുകൊടുക്കുന്ന ഇത്തരം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി ജയിംസ് മാരൂർ പറഞ്ഞു. സ്ഥാനാർഥിക്കുവേണ്ടി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചില്ല. ഡമ്മി സ്ഥാനാർഥിയാകാമെന്നുപറഞ്ഞ പ്രസിഡന്‍റ് അവസാനനിമിഷം കാലുമാറിയതോടെ ഡമ്മി സ്ഥാനാർഥിയില്ലാതെയാണ് പാർട്ടി സ്ഥാനാർഥി പത്രിക നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നാളിതുവരെയായിട്ടും ഒാൺലൈനായി പോലും പാർട്ടി യോഗം ചേർന്നില്ല. ഇക്കാര്യങ്ങൾ പലവട്ടം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല– ജയിംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.