കാഞ്ഞങ്ങാട്: കള്ളുഷാപ്പിൽചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ കാണാതായതിന് സെയിൽസ്മാനെ ചവിട്ടി തള്ളിയിട്ടു. നിലത്തേക്കുള്ള വീഴ്ചയിൽ തലക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം പരപ്പ കള്ള് ഷാപ്പിലാണ് സംഭവം. സെയിൽസ്മാൻ പരപ്പ പുലിയംകുളം ഞാലിമാക്കൽ ഹൗസിൽ രാജീവനെയാണ് (56) തള്ളിയിട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പ്രതി കള്ളുഷാപ്പിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്നു. ഇത് കാണാതാവുകയായിരുന്നു. സെയിൽസ്മാനായ രാജീവ് ഇതെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി അക്രമം കാട്ടിയത്.
അശ്ലീല ഭാഷയിൽ തെറിവിളിക്കുന്നതിനിടെ രാജീവൻ ഭയന്ന് കള്ളുഷാപ്പിനകത്തേക്ക് പോയപ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പരപ്പ നെല്ലിയറയിലെ സതീശ് ബാബുവിനെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.