കള്ളനോട്ടുസംഘത്തിന്റെ കൂടുതൽ തട്ടിപ്പ് പുറത്ത്

കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ ഗു​രു​പു​ര​ത്തെ ക​ള്ള​നോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ മ​റ്റൊ​രു ത​ട്ടി​പ്പു​കേ​സി​ൽ കൂ​ടി അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മൗ​വ്വ​ൽ പ​ര​യ​ങ്ങാ​ന​ത്തെ സു​ലൈ​മാ​ൻ (46), ഗു​രു​പു​ര​ത്തെ അ​ബ്ദു​ൽ റ​സാ​ക്ക് (45) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മം​ഗ​ളൂ​രു ഭാ​ര​തി ന​ഗ​ർ, ബേ​ജാ​യി ടാ​റ്റ ഷോ​റൂം ശ്രീ​ആ​ന​ന്ദ​കൃ​പ​യി​ലെ റോ​മെ​റ്റ് ഡി​സൂ​സ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഇ​രു​വ​രും ന​ട​ത്തു​ന്ന മും​ബൈ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ 25 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ നാ​ലു​മാ​സം​കൊ​ണ്ട് ഒ​രു​കോ​ടി​യു​ടെ ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി.

ക​മ്പ​നി​യു​ടെ സ്റ്റോ​ർ റൂ​മി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ച​തെ​ന്നും വി​ശ്വ​സി​പ്പി​ക്കാ​നാ​യി 2000 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളു​ടെ വി​ഡി​യോ​യും അ​യ​ച്ചു​കൊ​ടു​ത്തു. 2022ലാ​ണ് ഇ​രു​വ​രെ​യും ഡി​സൂ​സ പ​രി​ച​യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ലാ​ഭ​വി​ഹി​ത​മോ നി​ക്ഷേ​പി​ച്ച തു​ക​യോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സു​ലൈ​മാ​നും അ​ബ്ദു​ൽ റ​സാ​ക്കും ക​ള്ള​നോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് റോ​മെ​റ്റ് ഡി​സൂ​സ​യും പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. അ​മ്പ​ല​ത്ത​റ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ് പ്ര​തി​ക​ളെ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഈ ​കേ​സി​ൽ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളെ ഹോ​സ്ദു​ർ​ഗ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - More scams by counterfeiters out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.