നന്മമരം പ്രവർത്തകർ തെരുവി​െൻറ മക്കൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു

തെരുവി​െൻറ മക്കൾക്ക്‌ അന്നം; 'നന്മ'യുടെ സേവനം 530 ദിവസം പിന്നിട്ടു


കാഞ്ഞങ്ങാട്‌: തെരുവി​െൻറ മക്കൾക്ക്‌ അന്നം മുടങ്ങാത്ത നന്മയുടെ നാളുകൾ 530 പിന്നിട്ടു. കാഞ്ഞങ്ങാട്‌ കേന്ദ്രമായി ആദ്യ ലോക്​ഡൗൺ കാലത്ത്​ നഗരത്തിലെ വ്യാപാരിയായ സലാം കാഞ്ഞങ്ങാടി​െൻറ നേതൃത്വത്തിൽ നഗരത്തിൽ കുടുങ്ങിയ അമ്പതോളം തെരുവി​െൻറ മക്കൾക്ക്‌ ഉച്ചഭക്ഷണം നൽകിയായിരുന്നു തുടക്കം. സലാമിനോടൊപ്പം സമാന ചിന്താഗതിക്കാരായവരും അണിനിരന്നതോടെ ഇതിന്‌ സംഘടിത രൂപം കൈവരുത്തി അന്നദാനത്തോടൊപ്പം കാഞ്ഞങ്ങാടി​െൻറ പച്ചപ്പ്‌ തിരിച്ചുപിടിക്കാനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി കാഞ്ഞങ്ങാട്‌ നന്മമരം എന്ന സംഘടന രജിസ്‌റ്റർ ചെയ്തതോടെ ഇതി​െൻറ പ്രവർത്തനങ്ങൾക്ക്‌ അടുക്കും ചിട്ടയും വന്നു. വ്യാപാരികൾ, സർക്കാർ ജീവനക്കാർ, ബിസിനസുകാർ, പ്രവാസികൾ, വീട്ടമ്മമാർ, കൃഷിക്കാർ, തൊഴിലാളികൾ, യുവാക്കൾ തുടങ്ങിയവരാണ്‌ നന്മമരത്തെ നയിക്കുന്നത്‌. അഞ്ച്​ വാട്‌സ്​ആപ്​ ഗ്രൂപ്പുകളിലായി 700 പേർ ഇതിൽ സജീവാംഗങ്ങളാണ്‌. ഒരു ദിവസത്തെ സാദാ ഉൗണിന്‌ 1000 രൂപയാണ്‌ സ്‌പോൺസർഷിപ്​, അംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ വീടുകളിൽ നടക്കുന്ന ജന്മദിനം, വിവാഹം, വിവാഹവാർഷികം, മരണാനന്തര ചടങ്ങുകൾ, മതപരമായ ആഘോഷങ്ങൾ എന്നിവയിലൂടെയാണ്‌ ഭക്ഷണ ചെലവുകൾ കണ്ടെത്തുക.

അതതു മാസത്തെ സ്‌പോൺസർമാരെ കണ്ടെത്തി അത്‌ ഗ്രൂപ്പിൽ പ്രചരിപ്പിക്കും. മാസത്തിൽ അഞ്ചു ദിവസമെങ്കിലും ബിരിയാണി വിളമ്പാനാകും. നാളിതുവരെ ഭക്ഷണവിതരണം മുടങ്ങിയിട്ടി​െല്ലന്ന്‌ സംഘടനയുടെ പ്രസിഡൻറ്​ സലാം കേരളയും രക്ഷാധികാരി വി.വി. രമേശനും പറഞ്ഞു. ശരാശരി ഓരോ ദിവസവും 50നും 70നും ഇടയിലുള്ളവരാണ്‌ ഉച്ചഭക്ഷണത്തിനായി കോട്ടച്ചേരിയിൽ നന്മമരം നട്ടുവളർത്തുന്ന തണൽ മരത്തിനടിയിൽ എത്തുന്നത്​. ഇതിനകം 30,000 പേർ ഉച്ചഭക്ഷണം കഴിക്കാനെത്തി. കാഞ്ഞങ്ങാട്‌ നഗര ഡിവൈഡറുകളിൽ പൂന്തോട്ടമൊരുക്കിയും വികസനത്തിനായി മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം തണൽമരം വെച്ചുപിടിപിച്ചും തെരുവിൽ കഴിയുന്നവരുടെ സുരക്ഷിതമൊരുക്കിയും ബന്ധുക്കളെ കണ്ടെത്തിയും നന്മമരം സഹായിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക്‌ അംഗങ്ങളിൽനിന്ന്‌ സ്വരൂപിച്ച്‌ 45,000 രൂപ സംഭാവന ചെയ്‌തതായും ഭാരവാഹിയായ ഹരി നോർത്ത്‌ കോട്ടച്ചേരിയും പറഞ്ഞു.



Tags:    
News Summary - nanma help poor people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.