കാഞ്ഞങ്ങാട്: വെബ്സൈറ്റിൽ പണം നിക്ഷേപിച്ചാൽ വീട്ടിൽനിന്ന് ജോലി ചെയ്ത് വൻതുക കമീഷൻ ലഭിക്കുമെന്നു പറഞ്ഞ് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ 40 ലക്ഷം രൂപ തട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പിലിക്കൈ കൊങ്ങിണിയൻ വളപ്പ് നിർവാണയിലെ എം. വിനോദിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാസർകോട്ടെ കാവ്യ മനു, ജയപ്രകാശ് എന്നിവർക്കും എ.സി.എസ് ചാനൽ 9 ടെലഗ്രാം എന്ന ഐഡിക്കുമെതിരെയാണ് കേസ്.
ജൂൺ 14നും കഴിഞ്ഞ മാസം 30നുമിടയിലുള്ള കാലയളവിലാണ് പണം തട്ടിയത്. 40,77,040 രൂപയാണ് പലതവണകളായി നിക്ഷേപിച്ചത്. മകളുടെ അക്കൗണ്ട് വഴിയും പണം നൽകി. എന്നാൽ, കമീഷൻ തുകയായ 11,087 രൂപ തിരിച്ചുനൽകി വിശ്വസിപ്പിച്ചു. പിന്നീട് കമീഷനോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.