കാഞ്ഞങ്ങാട്: രാത്രി 11 മുതൽ പുലർച്ച അഞ്ചുവരെ നീളുന്ന പൊലീസ് പരിശോധനയിൽ നൂറോളം പേർ പിടിയിലായി. വാഹനപരിശോധന നടത്തി മദ്യപിച്ച് വാഹനമോടിച്ചവരെ കൂട്ടത്തോടെ പൊലീസ് വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു.
ഐ.ജിയുടെ നിർദേശപ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവായി കഴിഞ്ഞദിവസം രാത്രികാല പരിശോധന നടന്നത്. ജില്ല മുഴുവൻ പരിശോധന നടന്നു. ചന്തേര, നീലേശ്വരം, ചീമേനി, ഹോസ്ദുർഗ്, ബേക്കൽ, മേൽപറമ്പ, അമ്പലത്തറ, രാജപുരം, വെള്ളരിക്കുണ്ട്, കാസർകോട്, കുമ്പള, വിദ്യാനഗർ എന്നീ സ്ഥലങ്ങളിൽ ഉൾപ്പെടെ പൊലീസ് നിരവധിപേരെ പിടികൂടി കേസെടുത്തു.
കാർ, സ്കൂട്ടർ, ബൈക്ക്, ഓട്ടോ, കണ്ടെയ്നർ ലോറി ഉൾപ്പെടെ 50ഓളം വാഹനങ്ങൾ വിവിധ സ്റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. സംശയസാഹചര്യത്തിൽ കണ്ട നിരവധിപേരും പിടിയിലായി. മദ്യവും കഞ്ചാവും ഉപയോഗിക്കുകയായിരുന്നവരും പിടിയിലായി. 24 ഗ്രാം എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടുപേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട്ട് ഒമ്പതു വാറന്റ് കേസുകളിലായി ഏഴുപേരെ അറസ്റ്റ് ചെയ്തു. ബേക്കലിൽ അഞ്ചു വാറന്റ് പ്രതികൾ ഉൾപ്പെടെ പിടിയിലായി. എല്ലാ സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു രാത്രി പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.