കാഞ്ഞങ്ങാട്: വലിയ പാറക്കല്ല് പാതിരാത്രി മലമുകളിൽനിന്ന് ഉരുണ്ടുവന്ന് വീടിന് മുകളിൽ പതിച്ചു. ഉറങ്ങിക്കിടന്ന വൃദ്ധയും മകനും പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു.
കേരള അതിർത്തി പങ്കിടുന്ന പാണത്തൂർ കർണാടക കരിക്കെ പഞ്ചായത്തിൽ കുണ്ടത്തിക്കാനത്തെ സാവിത്രി (62), മകൻ സുരേഷ് (35) എന്നിവരാണ് രക്ഷപ്പെട്ടത്. കുന്നിൻചരുവിലാണ് ഇവരുടെ വീട്. രാത്രി 12ന് ഉരുണ്ടുവന്ന പാറക്കല്ല് കൃത്യമായി വീടിന് മധ്യത്തിൽ വീണു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന സാവിത്രിയും മകനും കണ്ടത് വീട് പൂർണമായും തകർന്നുകിടക്കുന്നതാണ്. കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.