കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമുകൾ രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ കൈയടക്കുന്നു. ഇതുമൂലം യാത്രക്കാർ വലിയ ഭീതിയിലാണ്. അമ്പതോളം വരുന്ന തെരുവുനായ്ക്കളാണ് രാത്രി സമയങ്ങളിൽ മുഴുവൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കഴിയുന്നത്. പടിഞ്ഞാറു ഭാഗത്തുള്ള രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് പ്രധാനമായും നായ്ക്കൾ കൂട്ടത്തോടെ വസിക്കുന്നത്.
പകൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കോട്ടച്ചേരി മത്സ്യ മാർക്കറ്റ് പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞ് റോഡരികിലെ മാലിന്യങ്ങൾ ഭക്ഷിച്ചു കഴിയുന്ന നായ്ക്കൾ രാത്രിയാകുമ്പോഴാണ് കൂട്ടത്തോടെ പ്ലാറ്റ് ഫോമുകൾ കൈയേറുന്നത്. പടിഞ്ഞാറ് ഭാഗത്തുള്ള പ്ലാറ്റ് ഫോമുകൾ രാത്രിയായാൽ വിജനമാണ്.
ആളുകൾ ഭീതിയിലാണ് ഇവിടേക്ക് എത്തുന്നത്. പുലർച്ചെ ഒന്നിനും രണ്ടിനും പ്ലാറ്റ് ഫോമിൽ എത്തുന്ന യാത്രക്കാർ ആശങ്കയിലാണ്. നായ്ളിക്കളിൽ പലതും ആക്രമണകാരികളായി മാറുന്നതായും യാത്രക്കാർ പറയുന്നു. കോട്ടച്ചേരി മത്സ്യമാർക്കറ്റ് പരിസരവും തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. രാത്ര റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്ന യാത്രക്കാരും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.