കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. പാണത്തൂർ സ്വദേശി അജാനൂർ ഇഖ്ബാൽ നഗറിൽ താമസിക്കുന്ന റഹ്മാനാണ് കുട്ടിയെ പ്ലാറ്റ്ഫോമിൽ കണ്ടത്.
കുട്ടിയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു ലഭിച്ചത്. സംശയം തോന്നിയ റഹ്മാൻ വിവരം വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും നാട്ടുകാരിൽ ചിലർ റഹ്മാനുമായി ബന്ധപ്പെടുകയും ചെയ്തു. കണ്ണൂരിൽ ബന്ധുവീട്ടിലേക്ക് പോവുകയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞത്.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ തലമുടി ഇല്ലാത്ത ഒരാൾ ട്രെയിൻ വഴി കാഞ്ഞങ്ങാട്ടുനിന്നും തട്ടിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞു.
വിവരമറിഞ്ഞ് കണ്ണൂർ റെയിൽവേ പൊലീസും കണ്ണൂർ ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിലെത്തി കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴും കുട്ടി പരസ്പരവിരുദ്ധമായ മറുപടിയായിരുന്നു പറഞ്ഞത്. കാഞ്ഞങ്ങാട്ടെ ഒരു ട്യൂഷൻ സെൻററിലേക്ക് വീട്ടിൽ നിന്നും വന്ന കുട്ടിയെ കാണാതായത് വീട്ടുകാരും അറിഞ്ഞിരുന്നില്ല.
ബാഗും സ്കൂൾ പുസ്തകവും കുട്ടിയുടെ പക്കൽ ഉണ്ടായിരുന്നു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥൻ അഡ്വ. ഹംസകുട്ടിയും ആർ.പി.എഫ്. ഉദ്യോഗസ്ഥൻ പി.വി. സഞ്ജയും കുട്ടിയുടെ അടുത്തെത്തി. കണ്ണൂരിലെത്തിയ രക്ഷിതാക്കളെ കുട്ടിയെ ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.