കാഞ്ഞങ്ങാട്: കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് നൽകുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. രാജപുരം അടോട്ടുകയ ജി.ഡബ്ല്യു.എൽ.പി സ്കൂൾ മലയാളം അധ്യാപിക മാധവിയാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. എട്ടേകാൽ വരെ വിദ്യാർഥികൾക്ക് ഓൺലൈനിൽ ക്ലാസെടുത്തിരുന്നു. ഇതിനിടയിൽ തനിക്ക് തീരെ വയ്യെന്ന് വിദ്യാർഥികളോട് പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.
ക്ലാസ് അവസാനിപ്പിച്ചയുടൻ ജ്യേഷ്ഠത്തിയുടെ മകനെ വിവരമറിയിച്ചു. മുട്ടിച്ചിറയിൽ താമസക്കാരനായ ജ്യേഷ്ഠത്തിയുടെ മകൻ വീട്ടിലെത്തുമ്പോഴേക്കും കുഴഞ്ഞുവീണ നിലയിലായിരുന്നു. പൂടംകല്ല് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് വാട്സ്ആപ്പിലൂടെ മലയാളം ഓൺലൈൻ ക്ലാസ് തുടങ്ങിയത്. പ്രിയ അധ്യാപികയുടെ ആകസ്മിക മരണം കുട്ടികളെ സങ്കടത്തിലാഴ്ത്തി. നേരത്തെ കൊട്ടോടി സ്കൂൾ അധ്യാപികയായിരുന്നു.
പരേതരായ അടുക്കൻ - മുന്തു ദമ്പതികളുടെ മകളായ മാധവിക്ക് മക്കളില്ല. കള്ളാർ ചുള്ളിയോട്ടെ പരേതനായ ബാബുവിെൻറ ഭാര്യയാണ്. സഹോദരങ്ങൾ: രാമൻ, കണ്ണൻ, കല്യാണി, പരേതരായ മാധവൻ, രാമകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.