കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടിന്റെ സ്വപ്നത്തിന് സഫലമായി കാരാക്കോട് പാലം യാഥാർഥ്യമാകും. പാലത്തിന് അഞ്ചു കോടിയുടെ ഭരണാനുമതിയായതിന് പിന്നാലെ കാരാക്കോട് ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിരവധി പദ്ധതികളിൽ തുക വകയിരുത്തിയെങ്കിലും സാങ്കേതിക നൂലാമാലകൾ തടസമായി. മടിക്കൈയിലെ രണ്ട് പാലങ്ങൾക്കായി എം.എൽ.എക്ക് അനുവദിച്ച 10 കോടിയും നൽകിയതായി കരഘോഷങ്ങൾക്കിടെ എം.എൽ.എ പറഞ്ഞു. 4.76 കോടിക്കാണ് പാലവും അപ്രോച്ച് റോഡും പണി പൂർത്തിയാക്കാനാവുക. നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. പ്രഭാകരൻ, വി. പ്രകാശൻ, പി. സത്യ, കെ. ലീല, ബങ്കളം കുഞ്ഞികൃഷ്ണൻ, എ. വേലായുധൻ, രജനി കൃഷ്ണ, യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഓവർസിയർ കെ. റജിൻ റിപ്പോർട്ട് അവതരിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത സ്വാഗതവും എ. ശൈലജ നന്ദിയും പറഞ്ഞു. 11 മീറ്റർ വീതിയും 56 മീറ്റർ നീളവുമാണ് പാലത്തിന് ഉണ്ടാകുക. ഇരു ഭാഗത്തുമായി 100 മീറ്റർ വീതം ബി.എം, ബി.സി നിലവാരത്തിൽ അപ്രോച്ച് റോഡും ഉണ്ടാകും. നിലവിലെ പാലത്തിനേക്കാൾ 4.5 മീറ്റർ ഉയരവുമുണ്ടാകും. ജനകീയകമ്മിറ്റി ഭാരവാഹികൾ: കെ. നാരായണൻ (ചെയർ.), പി. ബാലകൃഷ്ണൻ, ചന്ദ്രൻ കാരാക്കോട് (വൈസ് ചെയർ.), പി. വിജയൻ (കൺ.), ഗംഗാധരൻ തായന്നൂർ (ജോ. കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.