വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റിൽ വീണു

കാഞ്ഞങ്ങാട്: രാവണേശ്വരം കുന്നുപാറയിൽ വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കുന്നുപാറയിലെ നാരായണന്റ ഭാര്യ ഹേമമാലിനിയാണ് (46) കിണറ്റിൽ വീണത്.

അമ്പതടിയോളം താഴ്ചയും പത്തടിയോളം വെള്ളവുമുള്ള ആൾ മറയില്ലാത്ത കിണറ്റിലാണ് വീണത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാഞ്ഞങ്ങാടുനിന്ന് അസി. സ്റ്റേഷൻ ഓഫിസർ എ. നസറുദ്ദീന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷസേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സുധീഷ് കുമാർ കിണറ്റിൽ ഇറങ്ങിയാണിവരെ രക്ഷപ്പെടുത്തിയത്. ഇവരെ സേനയുടെ ആംബുലൻസിൽ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മനോഹരൻ , ഓഫിസർമാരായ എച്ച്. ഉമേശൻ, അനന്ദു, കിരൺ, അജിത്ത്, ശ്രീകുമാർ, ഹോംഗാർഡുമാരായ നാരായണൻ, ശ്രീധരൻ എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - The housewife fell into the well while taking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.