യാത്രാപ്രശ്നം രൂക്ഷം; മലയോരത്ത് വേണം കെ.എസ്.ആർ.ടി.സി

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ അ​ഞ്ചുമി​നി​റ്റി​ൽ താ​ഴെ ഇ​ട​വേ​ള​ക​ളി​ൽ ബ​സു​ക​ൾ ഓ​ടു​മ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശം. സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ റൂ​ട്ടും, സ​മ​യ​വും ക്ര​മീ​ക​രി​ക്കാ​തെ ഒ​മ്പ​തു ദി​വ​സം ഓ​ടി​യ ബ​സ് മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ ബ​സ് ഓ​ടു​ന്ന വി​വ​രം അ​റി​യു​ന്ന​തി​ന് മു​മ്പ്​​ത​ന്നെ റൂ​ട്ട് മാ​റ്റി. ദേ​ശീ​യപാ​ത​യി​ൽ ട്രെ​യി​നി​ന് സ​മാ​ന്ത​ര​മാ​യി മൂ​ന്ന് ബ​സു​ക​ളും ഒ​രേ റൂ​ട്ടി​ൽ ഓ​ടാ​ൻ തു​ട​ങ്ങി.

എ​ക്സ്​​പ്ര​സ്‌ ട്രെ​യി​നു​ക​ളി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ട് കോ​ഴി​ക്കോട്ടേ​ക്ക് എ​ത്തു​മ്പോ​ൾ വ​ന്ദേ​ഭാ​ര​ത് പോ​ലു​ള്ള ട്രെ​യി​നു​ക​ളി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ മാ​ത്രം മ​തി. ഇ​ത്ത​ര​ത്തി​ൽ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ൾ

കെ.​എ​സ്.​ആ​ർ.​ടി.​സി ദേ​ശീ​യ​പാ​ത​യി​ൽ മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് പ്ര​ഹ​സ​ന​മാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ വേ​ണ​മെ​ന്നാ​ണ് മ​ല​യോ​ര നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. കാ​സ​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യ മൂ​ന്നു​ബ​സു​ക​ളും ഗു​രു​വാ​യൂ​ർ വ​ഴി തൃ​ശൂ​ർ​ക്ക്‌ പോ​കു​ന്ന രീ​തി​യി​ൽ ആ​ണ് ഇ​പ്പോ​ൾ ഓ​ടു​ന്ന​ത്.

കൊ​ന്ന​ക്കാ​ട്, പാ​ണ​ത്തൂ​ർ, ബ​ന്ത​ടു​ക്ക പോ​ലു​ള്ള കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ച്ചും വ​രു​മാ​നം ല​ഭി​ക്കു​ന്ന റൂ​ട്ടി​ലൂ​ടെ കോ​ഴി​ക്കോ​ട്, ഗു​രു​വാ​യൂ​ർ, താ​മ​ര​ശ്ശേ​രി, നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലേ​ക്കും, മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഇ​ൻ​റ​ർ സ്റ്റേ​റ്റ് മം​ഗ​ളൂ​രു സ​ർ​വി​സു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു എം.​എ​ൽ.​എ മു​ഖേ​ന ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​വി​ഡി​ന് മു​മ്പ്​ സ​ർ​വി​സ് ന​ട​ത്തി​യ ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക, മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ വെ​ള്ള​രി​ക്കു​ണ്ട് വി​ക​സ​ന​സ​മി​തി​യും ഉ​ന്ന​യി​ച്ചു.

സ​മ​യ​നി​ഷ്ഠ പാ​ലി​ച്ചു ജ​നോ​പ​കാ​ര പ്ര​ദ​മാ​യ രീ​തി​യി​ൽ റൂ​ട്ടും, സ​മ​യ​വും ക്ര​മീ​ക​രി​ച്ച് സ​ർ​വി​സ് ന​ട​ത്തി​യാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, താ​മ​ര​ശ്ശേ​രി, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, പ​യ്യാ​വൂ​ർ, ചെ​മ്പേ​രി, ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, ചി​റ്റാ​രി​ക്ക​ൽ, വെ​ള്ള​രി​ക്കു​ണ്ട്, പ​ര​പ്പ, ചു​ള്ളി​ക്ക​ര, കു​റ്റി​ക്കോ​ൽ തു​ട​ങ്ങി 70 ൽ ​പ​രം മ​ല​യോ​ര ടൗ​ണു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റും.

വ​യ​നാ​ട് ജി​ല്ല​യെ ബ​ന്ധ​പ്പെ​ടു​ത്തി​യും, ത​ല​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ്, ആ​ല​ക്കോ​ട് വ​ഴി​യും, ശ്രീ​ക​ണ്ഠ​പു​രം, ഇ​രി​ക്കൂ​ർ, അ​ഞ്ച​ര​ക്ക​ണ്ടി, പി​ണ​റാ​യി വ​ഴി​യും കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ക്ക​ണം. ബ​സി​നെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യെ കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - The travel problem is acute- KSRTC should be on the hilly areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.