കാഞ്ഞങ്ങാട്: നഗരത്തിലെ നാലോളം കടകളില്‍ മോഷണം. തുണിത്തരങ്ങളും പണവും ചുമക്കുള്ള മരുന്നും മോഷണം പോയി. കാസര്‍കോട് സ്വദേശി നൗഷാദിെൻറ കാഞ്ഞങ്ങാട് ഫാല്‍കോ ടവറിലുള്ള ഫ്രീക്ക് ജെന്‍സ് കളക്ഷന്സില്നിന്ന് 15000ത്തോളം വിലവരുന്ന, കുട്ടികളുടെ ഉടുപ്പുകളും പാൻറ്സും മേശവലിപ്പിലുണ്ടായിരുന്ന 5000 രൂപയും മോഷണം പോയി.
തൊട്ടടുത്തുള്ള കാസര്‍കോട് പാണളത്തെ ഗഫൂറിെൻറ ഉടമസ്ഥതയിലുള്ള മർസ ലേഡീസ് കളക്ഷന്സില്നിന്ന് 10,000ത്തോളം രൂപ വരുന്ന കുട്ടികളുടെ ഉടുപ്പുകളും 10,000 രൂപയുമാണ് മോഷണം പോയത്. ബസ്സ്റ്റാൻഡിെൻറ പിറകുവശത്തെ പൊയ്യക്കര രാഘവെൻറ ഉടമസ്ഥതയിലുള്ള എസ്.ജെ മെഡിക്കല്‍സില്‍നിന്ന് 200 രൂപയും ചുമക്കുള്ള മരുന്നും മോഷ്ടിച്ചു.
ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ മാവുങ്കാല്‍ സ്വദേശി ജയപ്രകാശെൻറ നാഷനല്‍ മെഡിക്കല്‍സില്‍നിന്ന് 150 രൂപയും മോഷ്ടിച്ചു. നാല് സ്ഥലങ്ങളിലും പൂട്ട് പൊളിക്കാതെ ഷെട്ടർ കമ്പിപ്പാരകൊണ്ട് തിക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനരീതിയിലുള്ള മോഷണമാണ് കഴിഞ്ഞ ദിവസം നീലേശ്വരത്തും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.