കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിലൂടെ പോകുന്ന വലിയ ചരക്കുവാഹനങ്ങളിൽ നമ്പർപ്ലേറ്റിന് ചുറ്റും ഇരുമ്പുമറ അല്ലെങ്കിൽ തുണികൾ കൊണ്ടുള്ള അലങ്കാരം. ദേശീയപാതയിലൂടെയും കെ.എസ്.ടി.പി റോഡിലൂടെയുമുള്ള ചരക്കുവാഹനങ്ങളുടെ യാത്രയിൽ രജിസ്ട്രേഷൻ നമ്പർ നോക്കിയാൽ ഇതാണ് സ്ഥിതി. ഇതര സംസ്ഥാന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലാണ് ഇത്തരം അലങ്കാരങ്ങൾ കൂടുതലും. ചില വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് തീരെ ഘടിപ്പിക്കാത്തതുമുണ്ട്.
ഒറ്റനോട്ടത്തിൽതന്നെ പച്ചയായ നിയമലംഘനം. ഇതോടൊപ്പം നിരീക്ഷണ കാമറകളിൽപെടാതെ രക്ഷപ്പെടാമെന്നതും ഈ അലങ്കാരത്തിന് പിന്നിലുണ്ട്. രജിസ്ട്രേഷൻ നമ്പർ മറച്ച് വാഹനമോടിക്കുന്നതിന് 250 രൂപയാണ് മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം പിഴ. പിഴത്തുക ചെറിയതായതിനാൽ വീണ്ടും നിയമലഘനം തുടരുന്നു.
ചരക്കുവാഹനങ്ങളുടെ പിറകിൽ റിയർ എൻഡർ പ്രൊട്ടക്ഷൻ സ്ഥാപിക്കാറുണ്ട്. അപകടം നടന്നാൽ ചെറുവാഹനങ്ങൾ ചരക്കുവാഹനങ്ങളുടെ അടിഭാഗത്തേക്ക് കയറിപ്പോകാതിരിക്കാനാണിത്. അത് നിയമപ്രകാരം അനുവദനീയമാണ്. എന്നാൽ, അതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയാണ് നമ്പർ പ്ലേറ്റ് കാണാത്ത വിധത്തിലാക്കുന്നത്. ഇതോടൊപ്പം പലതരത്തിലുള്ള അലങ്കാരങ്ങൾ വാഹനങ്ങളിൽ തൂക്കിയിടുന്നുണ്ട്. വശങ്ങളിലെ ഇത്തരം അലങ്കാരങ്ങൾ ചെറുവാഹനയാത്രക്കാർക്ക് അപകടഭീഷണിയാണ്. നമ്പർ പ്ലേറ്റ് മറച്ചോടുന്നതിൽ അധികവും ചരക്ക് വാഹനങ്ങളാണ്. രാത്രിയിലാണ് ഇത്തരത്തിലുള്ള വാഹനങ്ങളിൽ അധികവും നിരത്തിലിറങ്ങുന്നത്. വേഗ നിയന്ത്രണ കാമറകളിൽപെടാതെ നിരത്തിലൂടെ പറന്ന് ദൂരം കീഴടക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള അപകടത്തിൽപെട്ടുകഴിഞ്ഞാൽ വാഹനം കണ്ടെത്തുന്നതിന് കഴിയാതെയും പോകുന്നു.
നമ്പർ പ്ലേറ്റില്ലാതെ മണൽ ലോറികളും
സ്കൂള്‍ കുട്ടികളുൾപ്പെടെയുള്ള കാല്‍നടക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കും ഭീഷണിയായി നമ്പര്‍ പ്ലേറ്റില്ലാത്ത മണല്‍ ലോറികളും. കാഞ്ഞങ്ങാടിെൻറ തീരദേശത്തും പരിസര പ്രദേശങ്ങളിലുമാണ് ഇത്തരം ലോറികള്‍ കൂടുതലുള്ളത്. ദേശീയപാത ഒഴിവാക്കി ഉള്‍പ്രദേശങ്ങളിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്.
അജാനൂർ, തൈക്കടപ്പുറം, ഭാഗങ്ങളില്‍ വ്യാപകമായി നടക്കുന്ന അനധികൃത മണലെടുപ്പ് കേന്ദ്രങ്ങളിലെ ലോറികളാണ് കാല്‍നടക്കാര്‍ക്കും കുട്ടികള്‍ക്കും ഭീഷണിയായി തലങ്ങുംവിലങ്ങും ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.