കാഞ്ഞങ്ങാട് ആർ.ടി ഓഫിസിൽ വിജിലൻസ് പരിശോധന നടത്തിയപ്പോൾ

കാഞ്ഞങ്ങാട് എ.എം.വി.​െ​എയുടെ വീട്ടിലും ഓഫിസിലും വിജിലൻസ് പരിശോധന


കാഞ്ഞങ്ങാട്: ഹോസ്ദുർഗ് മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫിസിലും എ.എം.വി.ഐയുടെ മാവുങ്കാലിലെ വീട്ടിലും വിജിലൻസ് പരിശോധന. അനുബന്ധ രേഖകൾ കണ്ടെടുത്തു. കാഞ്ഞങ്ങാട് അസി. മോട്ടോർ വാഹന ഇൻസ്​പെക്​ടർ അനിൽ കുമാറി​െൻറ മാവുങ്കാലിലെ വീട്ടിലും ആർ.ടി ഓഫിസിലെ അദ്ദേഹം ജോലി ചെയ്യുന്ന കാബിനിലുമാണ് വിജിലൻസ് ഒരേ സമയം റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച രാത്രി 11 വരെ കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി ജോൺസണി​െൻറ നേതൃത്വത്തിൽ പരിശോധന നടന്നു. കോഴിക്കോട്ട് നിന്നെത്തിയ സ്പെഷൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ 6.30നാണ് മാവുങ്കാലിലെത്തി വീട്ടിൽ പരിശോധന ആരംഭിച്ചത്. കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവൻ, ശ്രീനിവാസൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് ആർ.ടി ഓഫിസിൽ എ.എം.വി.ഐ ആയിരുന്ന അനിൽ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഒരുമാസം മുമ്പാണ് ഇദ്ദേഹം വീണ്ടും കാഞ്ഞങ്ങാട് ആർ.ടി ഓഫിസിൽ ചുമതലയേറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 29ന് ഗുരുവന ഡ്രൈവിങ്​ പരിശോധന കേന്ദ്രത്തിൽ വിജിലൻസ് നടത്തിയ റെയ്​ഡിൽ 2,69,860 രൂപ പിടികൂടിയിരുന്നു.

കൈക്കൂലി കേസിൽ മോട്ടോർ വാഹന ഇൻസ്പെക്ടർ ആർ.കെ. പ്രസാദിനെതിരെ നടപടിക്ക് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഡ്രൈവിങ്​ പരിശീലന കേന്ദ്രത്തിൽ വിജിലൻസ് പണം കണ്ടെത്തി ഒരാഴ്ച കഴിയുന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥ​െൻറ വീട്ടിലും ആർ.ടി ഓഫിസിലും വിജിലൻസ് റെയ്​ഡ് നടത്തിയത്.




Tags:    
News Summary - Vigilance inspection at the home and office of Kanhangad AMVA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.