കാഞ്ഞങ്ങാട്: നഗരസഭ 25ാം വാർഡ് വാഴുന്നോറടിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിന് മുന്നോടിയായി സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴുന്നോറടി ജനവാസ മേഖലയിൽ കാഞ്ഞങ്ങാട് നഗരസഭ നിർമിക്കാനുദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനായി സ്ഥലം അക്വയർ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസും സ്ഥലത്തെത്തി.
നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ സർവേ സംഘം മടങ്ങി. ചൈന ക്ലേ പ്രവർത്തിച്ചിരുന്ന റവന്യൂ സ്ഥലത്താണ് സർവേ നടത്താനെത്തിയത്. ഇവിടെ എട്ട് ഏക്കറോളം സ്ഥലം റവന്യൂ വകുപ്പിന്റെ ഉടമസ്ഥയിലുണ്ട്. വെള്ളം കെട്ടി നിൽക്കുന്ന ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ സംഘടിച്ചത്. നാട്ടുകാർ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.