കാഞ്ഞങ്ങാട്: പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്ന സംസ്ഥാന സർക്കാർ ഭൂചല വകുപ്പ് ജില്ലക്ക് അനുവദിച്ച ജല ഗുണനിലവാര പരിശോധന ലാബ് ഹോസ് ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കി.
ലാബിന്റെയും എൻ.എസ്.എസ് വിദ്യാർഥികൾ ഒരുക്കിയ ഉദ്യാനത്തിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ നിറവഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ വിദ്യാർഥി കാജൽ രാജുവിനും 100 ശതമാനം വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിദ്യാർഥികൾക്കുള്ള അനുമോദനവും രൂപേഷ് സ്മാരക എൻഡോമെൻറ് വിതരണവും ഒപ്പം നടന്നു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.